ഇടുക്കിയിൽ മഴ ശക്തമായി തുടരുന്നു .പാംബ്ല, കല്ലാർകുട്ടിഅണകെട്ടുകളുടെ ഷട്ടർ ഉയർത്തി

ഇടുക്കിയിൽ മഴ ശക്തമായി തുടരുന്നു.ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി .കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിൽ .രണ്ട് ദിവസങ്ങളിലായി പീരുമേട്ടിൽ പെയ്തത് 314 എം എം മഴ.ഇടുക്കി, മൂന്നാർ മേഖലകളിൽ 111 എം എം മഴ ലഭിച്ചു .അണകെട്ടുകളിലേയ്ക്കുള്ള നീരോഴുക്ക് വർധിച്ചു.പാംബ്ല, കല്ലാർകുട്ടിഅണകെട്ടുകളുടെ ഷട്ടർ ഉയർത്തി.മലയോരമേഖലയിൽ രാത്രികാല യാത്രാ നിരോധനം തുടരുന്നു.ജില്ലയിലെ എല്ലാ താലൂക്ക്കളിലും കൺട്രോൾ റൂമുകൾ തുറന്നു.