കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിൽ തിരി തെളിഞ്ഞു

കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര സാമൂഹ്യശാസ്ത്ര മേള വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം കുട്ടികളാണ് മേഘ തെളിയിക്കുന്നതിനായി മേളയിൽ പങ്കെടുത്തത് . മേളയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നഗരസഭ ചെയർപേഴ്സൺ ബീനാറ്റോമി നിർവഹിച്ചു.
സ്കൂൾ മാനേജർ റഫറൽ ഫാദർ തോമസ് മണിയാട്ട്, കട്ടപ്പന എ ഇ ഓ -കെ കെ യശോധരൻ , സ്കൂൾ പ്രിൻസിപ്പാൾ ജിജി ജോർജ് , നഗരസഭ അംഗങ്ങളായ ഐബിമോൾ രാജൻ, ബീന സിബി,എസ് ജെ എച്ച്എസ്എസ് വെള്ളിയാംകുടി ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, കട്ടപ്പന എസ് ജെ യുപിഎസ് ഹെഡ്മാസ്റ്റർ ബിനോയ് മാത്യു , എസ് ജെ എൽപിഎസ് വെള്ളിയാംകുടി ഹെഡ്മാസ്റ്റർ മേളയുടെ സൈജു ജോസഫ്, എസ് എം സി സി ചെയർമാൻ ജോജോ കുടക്കച്ചിറ, പിടിഎ പ്രസിഡണ്ട് മാരായ വിനോദ് തോമസ്, ബെന്നി ജോസഫ്, നൈസ് പാറപ്പുറത്ത്,തുടങ്ങിയവർ സംസാരിച്ചു.