ഇടുക്കി അടിമാലി വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു

ഇടുക്കി അടിമാലി വാളറയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൂന്നാറിൽ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ആണ് അപകടത്തിൽ പെട്ടത്. ജീവനക്കാർ ഉൾപ്പെടെ 20 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കോതമംഗലത്ത് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം വീട്ടിലേക്ക് മടങ്ങി. അടിമാലി കോതമംഗലം എന്നിവിടങ്ങളിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് താഴ്ചയിലേക്ക് പതിച്ച മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അതിനാൽ അപകടം ഒഴിവായി. ഒപ്പം ഓടിയെത്തിയ നാട്ടുകാർ ബസ് കയർ ഉപയോഗിച്ച് കെട്ടിനിർത്തുകയും ചെയ്തു.