കേരളത്തിൻ്റെ പരമ്പരാഗത ആയോധന കലാരൂപമായ കളരിപ്പറ്റിന് ഒരു പരിശീലന കേന്ദ്രം കൂടി ഹൈറേഞ്ചിൽ ആരംഭിച്ചു

Oct 13, 2024 - 17:13
 0
കേരളത്തിൻ്റെ പരമ്പരാഗത ആയോധന കലാരൂപമായ  കളരിപ്പറ്റിന്  ഒരു പരിശീലന കേന്ദ്രം കൂടി ഹൈറേഞ്ചിൽ ആരംഭിച്ചു
This is the title of the web page

ശാരീരിക സുരക്ഷയ്ക്കും കായികക്ഷമതയ്ക്കും പുറമേ മാനസിക ഉന്മേഷത്തിനും ,ബുദ്ധിവികാസത്തിനും എല്ലാം ഏറെ പ്രയോജനകരമായ പരമ്പരാഗതമായ വ്യായാമ മുറകളിൽ ഒന്നാണ് കളരിപ്പയറ്റ്. വ്യക്തിത്വ വികാസവും ലക്ഷ്യബോധവും ക്ഷമയുമെല്ലാം വളർത്തിയെടുക്കുവാൻ കഴിയുന്ന പ്രത്യേക ആയോധനകല എന്ന നിലയിൽ കളരിപ്പയറ്റ് പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രമുഖ സ്ഥാനം നേടിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചുരുക്കം ചില പരിശീലന കേന്ദ്രങ്ങൾ മാത്രമായിരുന്നു ജില്ലയിൽ ഈ രംഗത്ത് ഉണ്ടായിരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് പുതുതലമുറയിലെ നിരവധിപേർ കളരിപ്പയറ്റ് പരിശീലനത്തിലേക്ക് കടന്നുവരുന്ന സാഹചര്യത്തിലാണ് ഇടുക്കി തോപ്രാംകുടിക്ക് സമീപം മന്നാത്തറയിൽ പുതിയൊരു കളരി പരിശീലന കേന്ദ്രം ആരംഭിച്ചത്. കളരി ഗുരുക്കൾ ഷൈജി കൊല്ലം പറമ്പിലിന്റെ ശിക്ഷണത്തിൽ ആരംഭിക്കുന്ന കൊല്ലം പറമ്പിൽ കളരി സംഘത്തിൻറെ പ്രവർത്തനോൽഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മന്നത്തറ കളരി തറയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഉടുമ്പന്നൂർ കോക്കാട്ടിൽ കളരി സംഘം ഗുരുക്കൾ കെ കെ സാജു അധ്യക്ഷത വഹിച്ചു. മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തെരേസ രാരിച്ചൻ, ബിജുമോൻ വടക്കേക്കര, തോപ്രാംകുടി പയനിയർ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ ബി സെൽവം , റിട്ടേഡ് ഹെഡ്മാസ്റ്റർ തോമസ് ഐസക് എന്നിവർ പങ്കെടുത്തുസംസാരിച്ചു. പുതിയ അംഗങ്ങളുടെ ഗുരുദക്ഷിണയ്ക്കുശേഷം കളരിപ്പയറ്റ് പ്രദർശനവും സംഘടിപ്പിച്ചു. നിരവധി പ്രദേശവാസികളും പരിപാടികളിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow