നരിയം പാറ പുതിയകാവ് ദേവിക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും വിദ്യാരംഭവും നടന്നു
നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലാണ് നവരാത്രി മഹോത്സവവും വിദ്യാരംഭവും നടന്നത്. വിദ്യഗോപാലമന്ത്രാർച്ചന , പൂജ വെയപ്പ്, മഹാനവമി, വിശേഷാൽ പൂജകൾ, ദുർഗാഷ്ടമി പൂജ, വിജയദശമി തുടങ്ങിയവ ചടങ്ങുകളുടെ ഭാഗമായിരുന്നു. കവിയും ഗാന രചയിതാവുമായ സുദർശനൻ പുത്തൂർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.
നിരവധി കുരുന്നുകളാണ് ആദ്യ അക്ഷരം കുറിക്കുവാനായി ക്ഷേത്രാങ്കണത്തിൽ എത്തിയത്.അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ദേവി ക്ഷേത്രങ്ങളിൽ എത്തി അക്ഷരം കുറിക്കുന്ന വിദ്യാരംഭം ഏറെ പ്രധാനം എന്നാണ് ഹൈന്ദവ വിശ്വാസം. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ എംബ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.