പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു
ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന മാതാപിതാക്കളെ ആദരിച്ചുകൊണ്ട് കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്‍ഡ് പാരന്‍സ് ഡേ ആഘോഷിച്ചു. സ്വത്വബോധവും പാരമ്പര്യവും നിരുപാധികമായ സ്‌നേഹവും നിരവധി ജീവിതപാഠങ്ങളും നല്‍കി നമുക്ക് മാതൃകയായ മാതാപിതാക്കളോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലിന്റെ ഈ ദിനത്തില്‍ കോളേജിലെ മുതിര്‍ന്ന അധ്യാപകരായ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം.പി. ജോര്‍ജ്ജുകുട്ടി, കോളേജ് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ശ്രീ. പി വി ദേവസ്യ, ഓഫീസ് സൂപ്രണ്ടന്റ് ശ്രീ. മധുസൂദനന്‍ എന്നിവരെ കോളേജ് ഡയറക്ടര്‍ റവ. ഫാ. അനൂപ് തുരുത്തിമറ്റം സി എം ഐ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് എന്‍.എസ്.എസ് ഓഫീസര്‍ ശ്രീമതി ടിന്റു ജോര്‍ജ്, എന്‍.എസ്.എസ് പ്രതിനിധികളായ കൃഷ്ണപ്രിയ എം, ഡാനി എസ് ക്രിസ്റ്റഫര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.