നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടികൂടി
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ റെയ്ഡ്.പുലർച്ചെ നാല് മണി മുതലാണ് പരിശോധന നടത്തിയത്. കട്ടപ്പനയിലെ 7 ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. ഇടുക്കി കവലയിലെ റഹ് മത്ത് ,ബൈപ്പാസ് റോഡിലെ രാജേശ്വരി , പുതിയ ബസ് സ്റ്റാൻഡിലെ ആര്യ ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങളും പ്ലാസ്റ്റിക് ഉൽപ്പനകളും പിടികൂടിയത്.



