ഇനി അവര്‍ പറക്കും, ആശങ്കകളൊന്നുമില്ലാതെ. അന്തര്‍ദേശീയ ജീറ്റ് കുനേ ദോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മത്സരിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന വിദ്യാര്‍ഥികള്‍ക്കായി സുമനസുകളുടെ സഹായത്തോടെ സമാഹരിച്ചത് നാല് ലക്ഷം രൂപ

Jul 3, 2023 - 18:16
Jul 3, 2023 - 18:18
 0
ഇനി അവര്‍ പറക്കും, ആശങ്കകളൊന്നുമില്ലാതെ. അന്തര്‍ദേശീയ ജീറ്റ് കുനേ ദോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മത്സരിക്കാന്‍  പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന വിദ്യാര്‍ഥികള്‍ക്കായി സുമനസുകളുടെ സഹായത്തോടെ സമാഹരിച്ചത് നാല് ലക്ഷം രൂപ
This is the title of the web page

ശാന്തിഗ്രാം ഗാന്ധി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ ആഗ്നസ് മരിയ വിന്‍സെന്റ്, ആല്‍ഫ മരിയ വിന്‍സെന്റ്, മരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ ജിയോ റെജി, കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ആന്‍ഗ്രേസ് അജോ എന്നിവര്‍ക്കായാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹായത്തോടെ ധനസമാഹരണം നടത്തിയത്. അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ പണമില്ലാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ യോഗം ചേര്‍ന്ന് സ്വാഗതസംഘം രൂപീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിലാണ് നാല് ലക്ഷം രൂപ സമാഹരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തിങ്കളാഴ്ച കട്ടപ്പന പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ തുക കൈമാറി. നഗരസഭ കൗണ്‍സിലര്‍ സിജോമോന്‍ ജോസ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഉല്ലാസ് സെബാസ്റ്റ്യന്‍, ജീറ്റ് കുനേ ദോ ചീഫ് ജഡ്ജ് രാജന്‍ ജേക്കബ്, സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ പി സുമോദ്, കട്ടപ്പനയിലെ വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍, മത്സരാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തില്‍ നിന്ന് ആറുപേര്‍

ജീറ്റ് കുനേ ദോ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പ് ജൂലൈ ഏഴുമുതല്‍ അസര്‍ബെയ്ജാനിലും ജോര്‍ജിയയിലുമായി നടക്കും. അസര്‍ബെയ്ജാന്റെ തലസ്ഥാനമായ ബാക്കുവിലെ ഗബാലസിറ്റിയിലാണ് ആദ്യമത്സരം. 34 അംഗ ഇന്ത്യന്‍ ടീമില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ആറുപേരും ഇടുക്കിയില്‍ നിന്നുള്ളവരാണ്. ശാന്തിഗ്രാം ഗാന്ധി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂളിലെ ആഗ്നസ് മരിയ വിന്‍സെന്റ്, സഹോദരി ആല്‍ഫ മരിയ വിന്‍സെന്റ്, മരിയാപുരം സെന്റ് മേരീസ് സ്‌കൂളിലെ ജിയോ റെജി, കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ആന്‍ഗ്രേസ് അജോ, ഷെമിന്‍ വര്‍ഗീസ്, ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ മാര്‍ട്ടിന്‍ സജി എന്നിവരാണ് മത്സരാര്‍ഥികള്‍. ഇവര്‍ക്കൊപ്പം ചീഫ് ജഡ്ജ് രാജന്‍ ജേക്കബ്, പരിശീലകന്‍ ആര്‍ ചന്ദ്രശേഖര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow