ഹൈറേഞ്ചിൽ വൻ എ.ടി.എം തട്ടിപ്പ് ശ്രമം.കട്ടപ്പന, ഏലപ്പാറ, വണ്ടിപ്പെരിയാർ, കുമളി,പാമ്പനാർ എന്നിവിടങ്ങളിലാണ് തട്ടിപ്പ് നടന്നത്
എ ടി എം കൗണ്ടറിലെ കാർഡ് ഇടുന്ന ഭാഗത്ത് പേപ്പർ വച്ചാണ് തമിഴ്നാട് സ്വദേശി എന്ന് കരുതുന്നയാൾ തട്ടിപ്പ് നടത്തിയത്.പണം എടുക്കാൻ വരുന്നയാൾ കാർഡ് ഇട്ടാൽ ഇത് പ്രവർത്തിക്കില്ല. തുടർന്ന് സഹായിക്കാൻ എന്ന വ്യാജേന ഇയാൾ കാർഡ് കൈക്കലാക്കി പിൻ നമ്പർ ചോദിക്കും.
പിന്നീട് പണമെടുക്കാൻ വരുന്നവരുടെ കാർഡ് വാങ്ങി ഇയാൾ പണം എടുക്കാൻ ശ്രമിക്കും. പണം കിട്ടുന്നില്ല എന്ന് പറഞ്ഞ് കാർഡ് മടക്കി നൽകും.എന്നാൽ നൽകുന്നത് ഇയാളുടെ കയ്യിലുള്ള മറ്റൊരു കാർഡാണ്.ഇത് ശ്രദ്ധിക്കാതെ പണം എടുക്കാൻ വന്നയാൾ കാർഡ് വാങ്ങി മടങ്ങും. തുടർന്ന് ഇയാൾ, തട്ടിയെടുത്ത കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായെന്നാണ് സൂചന. കട്ടപ്പനയിൽ 11,400 രൂപ നഷ്ടമായ വ്യക്തി പൊലീസിൽ പരാതി നൽകി. കട്ടപ്പനയിലെ SBI യുടെ 5 എ ടി എം മെഷിനുകളിൽ നിന്നും സെൻട്രൽ ബാങ്കിൻ്റെ എ ടി എം ൽ നിന്നും തട്ടിപ്പ് നടത്തി. ഇവിടെ നിന്ന് എ ടി എം കാർഡുമായി മുങ്ങിയ ഇയാൾ തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് പണം പിൻവലിച്ചത്.
മാസ്ക് ധരിച്ച് എ ടി എം കൗണ്ടറിൽ നിൽക്കുന്ന ഇയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.