ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.എത്രയും വേഗം പുതിയ പാലം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത് .ഇന്നലെ ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പാലത്തിന്റെ ഒരു വശത്തേ റോഡിന്റെ കൽക്കെട്ട് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടുന്നുള്ളൂ.


