ശക്തി ഹരിത ശ്രീ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഇടവത്തുടി ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അനുമോദിച്ചു
ശക്തി ഹരിത ശ്രീ സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടവത്തുടി ഷോട് ഫിലിം ഡയറക്ടർ നന്ദൻ മേനോൻ, അഭിനയ പരിശീലകനും നടനുമായ GK പന്നാൻ കുഴി, അഭിനേതാവ് ലിബിൻ ജോസഫ് എന്നിവരെ ആദരിച്ചു. അനുമോദനയോഗം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് വിശ്വനാഥപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് മുരളീധരൻനായർ ഉപ്പത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു മധുക്കുട്ടൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ് എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് സംഘം ജോ. സെക്രട്ടറി KK കണ്ണൻ നന്ദി പറഞ്ഞു.




