സ്വകാര്യ ബസ് വ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളും പ്രക്ഷോഭത്തിലേക്ക്

ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്.ഇതുമൂലം ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ യാത്രാക്ലേശത്തിലാണ്. വിദ്യാര്‍ഥികള്‍ക്കും യാത്രാസൗകര്യവും കണ്‍സഷനും നിഷേധിക്കപ്പെടുന്നു. മുമ്പ് ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്ന് സമീപ ജില്ലയിലെ ടൗണുകളിലേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് നിഷേധിക്കുന്നു.
പതിറ്റാണ്ടുകളായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മുന്നിലും പിന്നിലും അനുമതി പോലുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തി ദ്രോഹിക്കുന്ന നടപടിയാണ്. ജില്ലയിലെ നിരവധി സ്വകാര്യ ബസ് സര്‍വീസുകള്‍ ഇല്ലാതായതോടെ തൊഴിലാളികള്‍ പണിയിലായി. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് വമ്പിച്ച തൊഴിലാളി മുതലാളി ബഹുജനധരണ സംഘടിപ്പിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. സിഐടിയു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനന്‍, ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു, സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍. സജി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എം. തോമസ്, ബസ് ഓപ്പറേറ്റേഴ്സ് ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.ജെ. ദേവസ്യ,
പ്രൈവറ്റ് ബസ് മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം.സി. ബിജു, സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റിയംഗം കെ.പി. സുമോദ്, ബസ് ഓപ്പറേറ്റേഴ്സ് ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന്‍ കട്ടപ്പന മേഖലാ സെക്രട്ടറി അനീഷ് ജോസഫ്, പ്രസിഡന്റ് എബി മാത്യു എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ജെ ദേവസ്യ, കെ പി സുമോദ്, അനീഷ് ജോസഫ്, എന്‍ ജി രാജന്‍, അഖില്‍, ഷാജി സ്‌കറിയ, കെ എം തോമസ് എന്നിവര്‍ പങ്കെടുത്തു.