കട്ടപ്പനയെ മാലിന്യമുക്തമായ മാതൃകാ നഗരമായി പരിപാലിക്കാന്‍ സ്വന്തം തൊഴില്‍ കൊണ്ട് സേവനം ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ സ്നേഹാദരവ്

കട്ടപ്പന നഗരത്തിന് വൃത്തിയും വെടിപ്പുമുള്ള പുലര്‍ക്കാല കാഴ്ചകളൊരുക്കാന്‍ രാവും പകലുമില്ലാതെ പണിയെടുക്കുന്ന കട്ടപ്പന നഗരസഭയിലെ പത്തോളം ശുചീകരണ തൊഴിലാളികളെയാണ് ആദരിച്ചത്.കട്ടപ്പന പ്രസ്ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് കട്ടപ്പന നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജിന്‍സ് സിറിയക്ക് ഉദ്ഘാടനം ചെയ്തു.വ്യത്യസ്ഥമായ ആശയങ്ങള്‍ ഉരുത്തിരിയുമ്പോഴാണ് സമൂഹത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു. നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെടര്‍ അനുപ്രിയ K S , പ്രവീണ , ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മോന്‍സി C , മധുസൂധനന്‍നായര്‍ T K ബിജു P V , രാജേഷ് കീഴേവീട്ടില്‍ , ഷിബു കൂടല്ലി ,ബിജു ചാക്കോ ,ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു .