ജില്ലാ വികസന സമിതി യോഗം ചേർന്നു

Sep 28, 2024 - 18:39
 0
ജില്ലാ വികസന സമിതി യോഗം ചേർന്നു
This is the title of the web page

അതിഥി തൊഴിലാളികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച പട്ടിക ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണീ നിർദ്ദേശം അതിഥി തൊഴിലാളികളുടെ മക്കൾക്ക് ആധാർകാർഡ് എടുക്കുന്നതിനുള്ള ക്യാമ്പുകൾ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ യോഗത്തെ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൈനാവിൽ വർക്കിംഗ് വുമൺസ് / മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനുള്ള മണ്ണ് പരിശോധന നടന്നു കഴിഞ്ഞതായി പൊതുമരാമത്ത് കെടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷൻ മുതൽ മഞ്ചിമല വില്ലേജ് ഓഫീസ് വരെയുള്ള ദേശീയ പാതയിലെ പന്ത്രണ്ട് പോസ്റ്റുകൾ മാറ്റിയതായും ബാക്കിയുള്ള നാല് പോസ്സുകൾ ഉടൻ മാറ്റുമെന്നു എ ഡി എം യോഗത്തെ അറിയിച്ചു.

ഉടുമ്പന്നൂർ കൈതപ്പാറ മണിയാറൻകുടി റോഡ് നിർമ്മാണത്തിൻ്റ പ്രൊപ്പോസൽ പരിവേഷ് പോർട്ടൽ വഴി സമർപ്പിച്ചതായും. തിരികെ ലഭിക്കുന്ന പക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോതമംഗലം ഡി എഫ് ഒ അറിയിച്ചു.തൊടുപുഴ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനും കെ എസ് ആർ ടി സി ജംഗ്ഷൻ വിപുലീകരിക്കുന്നതിനുമുള്ള തുടർ നടപടികൾക്കായി തൊടുപുഴ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി എൽ എസ് ജി ഡി ജോയിൻ്റ് ഡയരക്ടർ അറിയിച്ചു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി, വാഴൂർ സോമൻ എം എൽ എ , സബ് കളക്ടർ അനൂപ് ഗാർഗ്, എ ഡ എം ഷൈജു പി ജേക്കബ്ബ്, ഡിപി ഒ ദീപാ ചന്ദ്രൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow