പീരുമേട് സബ്ജില്ലാ കലോത്സവം ഒക്ടോബർ 25 മുതൽ 30 വരെ ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ

3 ദിവസം നീളുന്ന കലാമാമാങ്കത്തിൽ അയ്യായിരത്തിൽപരം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഉപ്പുതറയിൽ പീരുമേട് സബ് ജില്ലാ കലോത്സവം എത്തുന്നത്. അതിനാൽ കലോത്സവം ഒരു ഗ്രാമോത്സവം ആക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.അറബിക് കലോത്സവം, സംസ്കൃത കലോത്സവം, തമിഴ് കലോത്സവം ജനറൽ കലോത്സവം എന്നീ 4 കലോത്സവങ്ങളും ഒന്നായിട്ടാണ് നടക്കുന്നത്.
28, 29, 30 തീയതികളിലായി നടക്കുന്ന മത്സരം 8 സ്റ്റേജുകളിലായി 5000 ന് മുകളിൽ മത്സരാർത്ഥികൾ മാറ്റുരക്കും 25 ന് രചനാ മത്സരങ്ങളും നടക്കും. 24 ന് വൈകിട്ട് 4 ന് വിളംബര ഘോഷയാത്ര ഉപ്പുതറ വലിയ പാലത്തിന് അക്കരയിൽ നിന്നും സ്കൂളിലേക്ക് നടത്താനും തീരുമാനമായി.കലോത്സവം ഉപ്പുതറയുടെ ഉത്സവമാക്കി മാറ്റാൻ സംഘാടക സമിതി ചേർന്ന് വിവിധ കമ്മറ്റികൾക്ക രൂപം നൽകി.
യോഗത്തിൽ സ്കൂൾ മാനേജർ ഫാ ഡൊമിനിക് കാഞ്ചിരത്തിനാൽ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജെ. പീരുമേട് എ ഇ ഒ രമേശ് എം, പഞ്ചായത്തംഗങ്ങളായ സാബു വേങ്ങവേലി, സജി ടൈറ്റസ്, ഫ്രാൻസീസ് ദേവസ്യ ജയിംസ് തോക്കൊമ്പേൽ,പ്രിൻസിപ്പാൾ ജീമോൻ ജേക്കബ്ബ് ഹെഡ്മാസ്റ്റർ ഹെമിക് ടോം, പ്രോഗ്രാം കൺവീനർ സജിൻ സ്കറിയ എച്ച് എം ഫോറം കൺവീനർമാരായ ബിജോയി വർഗീസ്, കെ എസ് ശ്രീജിത്ത് കുമാർ, ബെന്നിക്കുളത്തറ എന്നിവരടങ്ങുന്ന സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചു.