തോട്ടം തൊഴിലാളികളുടെ നിലവിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചും വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ പീരുമേട് ലേബർ ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

തോട്ടം തൊഴിലാളികളുടെ നിലവിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ചും വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ പീരുമേട് ലേബർ ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിറിയക് തോമസ് ധർണ ഉദ്ഘാടനം ചെയ്തു.തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്ന നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകണം പാർപ്പിടം, ചികിത്സാ സൗകര്യങ്ങൾ എന്നിവ അടിയന്തരമായി ഉറപ്പുവരുത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് സിറിയക് തോമസ് പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തുക, അടച്ചിട്ട തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുക, ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുക, ജസ്റ്റീസ്. കൃഷ്ണനായർ കമ്മീഷൻ തൊഴിലാളികൾക്ക് ആവശ്യമായി നിർദ്ദേശിച്ചവ നടപ്പിലാക്കുക എന്നിവ ആവശ്യപ്പെട്ടാണ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി.) നേതൃത്വത്തിൽ ലേബർ ഓഫീസ് മാർച്ചും,ധർണ്ണയും നടത്തിയത്.
റീജണൽ പ്രസിഡന്റ് കെ.എ.സിദ്ധിക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.ആർ.അയ്യപ്പൻ,പി.കെ.രാജൻ,പി.നിക്സൻ,വി.ജി.ദിലീപ് ജില്ലാ നേതാക്കളായ തോമസ്കുട്ടി പുള്ളോലിക്കൽ, കെ.രാജൻ,കെ.സി.സുകുമാരൻ,ജി.ബാബു,പാപ്പച്ചൻ വർക്കി,ഡി.രാജു,പി.എം.ജോയി,കെ.ജി.രാജൻ,ഷാൽ വെട്ടിക്കാട്ട് പ്രിയയങ്കാമഹേഷ്, കെ.എൻ. നജീബ്,പി.ഹരിഹരൻ,ഇ.ചന്ദ്രൻ പ്രസംഗിച്ചു.