ഓപ്പൺ വിൻഡോ വാർത്തകൾ ഫലം കണ്ടു;ഉപ്പുതറ വളകോട് മുത്തംപടി റോഡിലെ ഐറീഷ് ഓട നിർമ്മാണം ആരംഭിച്ചു

ഇടുക്കി ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചാണ് ഐറീഷ് ഓട നിർമ്മിക്കുന്നത്.ഐറീഷ് ഓടയ്ക്കായി കുഴിയെടുത്തതും മെറ്റൽ ഇറക്കിയിട്ടതും നാട്ടുകാർക്ക് ഭീഷണിയായിരുന്നു. ഓപ്പൺ വിൻഡോ വാർത്തയെത്തുടർന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് നിർമ്മാണം ആരംഭിച്ചത്.
വളകോട് മുത്തംപടി റൂട്ടിൽ ഐറീഷ് ഓട നിർമ്മിക്കാൻ ജില്ലാ പഞ്ചായത്താണ് ഫണ്ട് അനുവദിച്ചിരുന്നത്. കരാർ നൽകുകയു ചെയ്തു. കരാറുകാരൻ മെറ്റലും പാറപ്പൊടിയും ഇറക്കി. ഈ മെറ്റൽ റോഡിൽ നിരന്ന് കിടന്നിരുന്നത് അപകടത്തിനും കാരണമായി. കരാറുകാരൻ നിർമ്മാണം വൈകിപ്പിച്ചതിനെതിരെ നാട്ടുകാരും ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ ആൻ്റണി യും രംഗത്ത് വന്നിരുന്നു. ഓപ്പൺ വിൻഡോ വാർത്തകൾ റോഡിൻ്റെ ദുരവസ്ഥ അധികൃതരുടെ മുന്നിലെത്തിച്ചു.
ഇതേ തുടർന്ന് കരാറുകാരനെ വിളിച്ച് വരുത്തിയാണ് ഇന്ന് നിർമ്മാണം ആരംഭിക്കാൻ അന്ത്യശാസനം നൽകിയത്. 5 ലക്ഷം രൂപക്ക് 42 മീറ്റർ ദൂരം മാത്രമാണ് ഇപ്പോൾ ഐറീഷ് ഓട നിർമ്മിക്കുന്നത്. 20 ലക്ഷം രൂപ ബാക്കി ഭാഗത്തെ ഐറീഷ് ഓട നിർമ്മാണത്തിനും അനുവദിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശാ ആൻ്റണി , എ ഇ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇതോടെ 6 മാസമായി പ്രദേശത്ത് നിലനിന്നിരുന്ന അപകടാവസ്ഥക്കും പരിഹാരമായി.