വിൽപ്പനക്കായി മൂന്നര ലിറ്റർ വിദേശമദ്യം സൂക്ഷിച്ചയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

വിൽപ്പനക്കായി മൂന്നര ലിറ്റർ വിദേശമദ്യം സൂക്ഷിച്ചയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കട്ടപ്പന കല്യാണത്തണ്ട് സ്വദേശി ബിജുമോൻ ജോർജിനെയാണ് വിൽപ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം പിടികൂടിയത്. കട്ടപ്പന മാർക്കറ്റ് റോഡിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച് വച്ചിരുന്ന മദ്യം ചില്ലറ വിൽപ്പന നടത്തുകയായിരുന്നു. 3 1/2 ലിറ്റർ വിദേശ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ പി കെ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.