വനസംരക്ഷണത്തിന് കേരളം നൽകുന്നത് പ്രഥമ പരിഗണന  : മന്ത്രി റോഷി അഗസ്റ്റിൻ

Jul 1, 2023 - 17:38
Jul 1, 2023 - 17:42
 0
വനസംരക്ഷണത്തിന് കേരളം നൽകുന്നത് പ്രഥമ പരിഗണന  : മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

വനസംരക്ഷണത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം മികച്ച പ്രാധാന്യം നൽകുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വനമഹോത്സവം സംസ്ഥാനതല ഉദ്‌ഘാടനം കുമളി ഹോളിഡേ ഹോമിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു ജനങ്ങൾക്ക് വനസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമുള്ള അവസരമാണ് വനമഹോത്സവം പോലുള്ള  പരിപാടികൾ. വനത്തോടൊപ്പം വന്യ ജീവികളെയും കാടിന്റെ ഉള്ളിൽ തന്നെ സംരക്ഷിക്കണം. ഇതിനായുള്ള പദ്ധതികൾ നടപ്പിലാക്കണം. കേരളത്തിലെ വനമേഖല കാർഷികമേഖലയുമായി ബന്ധപ്പെട്ടതാണ്. ഇതു മികച്ച രീതിയിൽ പരിപാലിച്ചു കൊണ്ടു പോകാൻ സംസ്ഥാനം അതീവശ്രദ്ധ നൽകുന്നുണ്ട്. വികസനപ്രവർത്തനങ്ങളിൽ  സഹകരണ മനോഭാവവും ടൂറിസം മേഖലയുടെ വികസനത്തിന് മൃദു സമീപനവും വനം വകുപ്പ് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വനമഹോത്സവത്തോടനുബന്ധിച്ചു മന്ത്രി ഹോളിഡേ ഹോം പരിസരത്ത് വൃക്ഷ തൈ നട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിപാടിയിൽ വാഴൂർ സോമൻ എം. എൽ. എ അധ്യക്ഷനായിരുന്നു. തടാക തീരങ്ങളിൽ മത്സ്യ സമൃദ്ധിക്ക് സഹായിക്കുന്ന ഇനം വനവൃക്ഷതൈകൾ വച്ച് പിടിപ്പിക്കുന്ന വൃക്ഷസമൃദ്ധി മത്സ്യ സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ  നിർവ്വഹിച്ചു. മാജിക്കൽ മൗണ്ടൻസ് ഓഫ് മാങ്കുളം എന്ന വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. വനം വകുപ്പിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന നേട്ടങ്ങളുടെ റിപ്പോർട്ട്, നവകിരണം പുനരധിവാസ പദ്ധതി കൈവരിച്ച സാമൂഹ്യ പാരിസ്ഥിതിക നേട്ടങ്ങളുടെ റിപ്പോർട്ട്, അധിനിവേശ മത്സ്യ നിർമാർജന പദ്ധതിയുടെ റിപ്പോർട്ട് എന്നിവയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന് കൈമാറി വാഴൂർ സോമൻ എം എൽ എ  നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

1950 മുതൽ ജൂലൈ ആദ്യവാരങ്ങളിൽ നടത്തിവരുന്ന വനം, പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടിയാണ് വനമഹോത്സവം. 'പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷങ്ങൾ' എന്നതാണ് ഈ വർഷത്തെ പ്രമേയം.
 ജില്ലാ കളക്ടർ ഷീബ ജോർജ് , വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, വനം വകുപ്പ് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, പ്രകൃതി ശ്രീവാസ്തവ , പ്രമോദ് ജി. കൃഷ്ണൻ, ചീഫ് കൺസർവേറ്റർമാരായ പ്രമോദ് പി. പി, ജെ. ജസ്റ്റിൻ മോഹൻ, അരുൺ ആർ.എസ്, നീതു ലക്ഷ്മി, കുമളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസമ്മ ജെയിംസ്, കുമളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തി ഷാജിമോൻ തുടങ്ങി വിവിധ വനംവകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow