കട്ടപ്പന അമ്പലക്കവല സ്വദേശി കഞ്ചാവ് കേസിൽ അറസ്റ്റിൽ ; കട്ടപ്പന പോലീസിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് ആണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്
അമ്പലക്കവല നാരങ്ങാവിളിയിൽ അഭിലാഷിനെ മുളകരമേട്ടിലുള്ള വീട്ടിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. അഭിലാഷ് ഇവിടെ ഒളിവിൽ താമസിക്കുകയായിരുന്നു. കട്ടപ്പന പോലീസിന്റെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് ആണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ പതിനൊന്നാം തീയതി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ കഞ്ചാവുമായി കോഴിമല സ്വദേശി ആനക്കല്ലുങ്കൽ ലിൻസ് ജോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഭിലാഷ് ഒറീസയിൽ നിന്നും വാങ്ങിയ കഞ്ചാവ് ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനാൽ അഭിലാഷിനെ കേസിൽ പ്രതിചേർക്കുകയായിരുന്നു. ലിൻസിനെ പോലീസ് പിടികൂടിയപ്പോൾ ബാക്കിയുണ്ടായിരുന്ന കഞ്ചാവുമായി അഭിലാഷ് രക്ഷപ്പെട്ടു. പിന്നീട് അഭിലാഷ് താമസിച്ചിരുന്ന മുളകരമേട്ടിലെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻപ് കട്ടപ്പന മാർക്കറ്റിലെ ലോഡിങ് തൊഴിലാളി ആയിരുന്ന അഭിലാഷ് കട്ടപ്പന അമ്പല കവല സ്വദേശിയാണ്.




