കട്ടപ്പന നഗരസഭയുടെയും ഐസിഡിഎസിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും പോഷകാഹാര പ്രദർശനവും കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

കട്ടപ്പന നഗരസഭയുടെയും ഐസിഡിഎസിന്റെയും നേതൃത്വത്തിലാണ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയിൽ പോഷകാഹാര പ്രദർശനവും നടന്നു. തുടർന്ന് കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പാറക്കടവ് അങ്കണവാടിയിൽ നടന്ന പരിപാടി നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു.
ആയുർവേദ ആശുപത്രി ഡോക്ടർ കൃഷ്ണപ്രിയ ക്യാമ്പ് നയിച്ചു . നഗരസഭാ കൗൺസിലർ ജോയ് ആനിതോട്ടം അധ്യക്ഷനായിരുന്നു. സി ഡി പി ഓ - ആർ ലേഖ, ഐസിഡിഎസ് സൂപ്പർവൈസർമാരായ ദീപാ സെബാസ്റ്റ്യൻ , രാധാമണി, നഗരസഭ കൗൺസിലർമാരായ മായ ബിജു, ബിന്ദുലതാ രാജു , സോണിയ ജെബി , സിജു ചക്കുംമൂട്ടിൽ, പ്രശാന്ത് രാജു , ലീലാമ ബേബി, ജൂലി റോയ് എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു .