സഹപാഠിയുടെ മകളുടെ വിവാഹനിശ്ചയത്തിനായി കൈകോർത്ത് വണ്ടിപ്പെരിയാർ ഗവ:ഹൈസ്ക്കൂൾ 1987 SSC ബാച്ച്

Sep 23, 2024 - 15:06
 0
സഹപാഠിയുടെ മകളുടെ വിവാഹനിശ്ചയത്തിനായി കൈകോർത്ത് വണ്ടിപ്പെരിയാർ  ഗവ:ഹൈസ്ക്കൂൾ 1987 SSC ബാച്ച്
This is the title of the web page

ഏറെ ശ്രദ്ധേയമായ  ഒരു മാംഗല്യ നിശ്ചയത്തിന് ആയിരുന്നു   വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ സാക്ഷ്യം വഹിച്ചത്. വണ്ടിപ്പെരിയാർ  ഗവ:ഹൈസ്ക്കൂളിലെ 1987 SSC ബാച്ച്  വിദ്യാർഥികളുടെ കൂട്ടായ്മയിലെ സഹപാഠിയുടെ മകളുടെ വിവാഹ നിശ്ചയത്തിനുള്ള ഇവരുടെ ഒത്തുചേരൽ ആയിരുന്നു  ശ്രദ്ധേയമായത്.ഇന്നത്തെ SSLC അന്ന് SSC ആയിരുന്ന കാലത്ത് വേർപിരിഞ്ഞ ഇവർക്ക് പിന്നീടൊരു ഒത്തുചേരലിന് ഇക്കാലത്തെ  പോലെ ഫോൺ സൗകര്യങ്ങളോ  സോഷ്യൽ മീഡിയാ സംവിധാനങ്ങളോ ഇല്ലായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പിന്നീട് 37 വർഷക്കാലത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഫോൺ , സോഷ്യൽ മീഡിയാ സൗകര്യങ്ങൾ എത്തിയതോടെ അക്കാലത്തെ ബാച്ചിലെ ചിലർവളരെ ആയാസപ്പെട്ട് പലരുടെയും നമ്പരുകൾ സംഘടിപ്പിച്ച് അക്കാലഘട്ടത്തിലെ തങ്ങളുടെ സഹപാഠികളുടെ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകുകയും 2024 - ഏപ്രിൽ 4 ന് 37 വർഷങ്ങൾക്ക് ശേഷം ഒരു റീയൂണിയൻ സംഘടിപ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷമാണ് ഓരോ സഹപാഠികളുടെയും ജീവിതത്തിലെ മറക്കപ്പെടാത്ത നിമിഷങ്ങളിൽ തങ്ങൾ ഒറ്റപ്പെടരുതെന്നും ഓരോ ജീവിത മുഹൂർത്തങ്ങളിലും തങ്ങൾ ഒത്തുചേർന്ന് സമൂഹത്തിൽ ഇവർ സഹായാഭ്യർഥരെങ്കിൽ അവരെ സഹായിക്കുന്നതിനുമായി തീരുമാനം കൈക്കൊള്ളുന്നത്. ഇപ്രകാരം റീയൂണിയന് ശേഷം നടന്ന പല ഫംഗ്ഷനുകൾക്കും ശേഷമാണ് തങ്ങളുടെ സഹപാഠിയായ R ഊർമ്മിളാ ദേവി ശക്തിബാലൻ ജയരാമന്റെ മകൾ ദിവ്യയുടെ വിവാഹ നിശ്ചയത്തിനായി ഇവർകൈ കോർത്തത്.

കൂട്ടായ്മ പ്രസിഡന്റ് അൻപു ശേഖർ അംഗങ്ങളുടെ പേരിൽ വിവാഹ നിശ്ചയ ചടങ്ങിൽ മംഗളാശംസകൾ നേർന്നു.തുടർന്ന് വണ്ടിപ്പെരിയാർ ഗവ:ഹൈസ്ക്കൂൾ 1987 ബാച്ച് SSC കൂട്ടായ്മാംഗങ്ങളുടെയും ബന്ധുമിത്രാതികളുടെയും ക്ഷണിക്കപ്പെട്ട അഥിതികളുയും സാന്നിധ്യത്തിൽ തങ്ങളുടെ സഹപാഠിയുടെ മകൾ  ദിവ്യയുടെയും  അഖിലിന്റെയും വിവാഹ നിശ്ചയം നടന്നു.

വണ്ടിപ്പെരിയാറിന്റെ ആഘോഷരാവുകൾക്ക് മധുര സംഗീതം നൽകി വരുന്ന പെരിയാർ മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്നു കൂടിയായപ്പോൾ ഒത്തുചേരലിന്റെ മാംഗല്യ നിശ്ചയം മറക്കപ്പെടാത്ത നിമിഷങ്ങളായി.1987 - SSC ബാച്ച് കൂട്ടായ്മ പ്രസിഡന്റ് അൻപു ശേഖർ സെക്രട്ടറി S സത്യശീലൻ,M രാമു മറ്റ് ഭാരവാഹികൾ തുടങ്ങിയവർ മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow