തങ്കമണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 20 കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച 5പേരും പിടിയിൽ.പ്രതികൾ ലഹരിക്ക് അടിമകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 20 കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച 5 പേരും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 26 ന് 16 കാരിയായ പെൺകുട്ടി സ്കൂളിൽ പോയ പെൺ കുട്ടിയെ കാണാതായതായി മാതാവ് തങ്കമണി സ്റ്റേഷനിൽ പരാതി നൽകി.തങ്കമണി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് , ജില്ലാ പോലീസ് മേധാവി V.U കുര്യാക്കോസിനെയും കട്ടപ്പന DYSP V.A. നിഷാദ് മോനെയും വിവരം അറിയിച്ചു. തുടർന്ന് ധൃതഗതിയിൽ നടത്തിയ അന്വേഷണത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിന്റെ വീട്ടിലെ ഇരുൾ നിറഞ്ഞ ഒരു കുടുസ്സു മുറിയിൽ ജസ്റ്റിന്റെ മകൻ സ്പിൻവിനും(19) ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും,ചുരുളി ആൽപ്പാറ കറുകയിൽ ആരോമൽ ഷാജി (19)ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19)ഏഴു ദിവസങ്ങൾക്കു മുമ്പ് വീട് വിട്ട ഇടുക്കി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി(16) എന്നിവർക്കൊപ്പം ഒളിവിൽ പാർപ്പിക്കപ്പെട്ട പെൺകുട്ടിയെയും കണ്ടെത്തി. ജില്ലാപോലീസ് മേധാവി V. U. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം,കട്ടപ്പന DYSP V. A. നിഷാദ്മോൻ മേൽനോട്ടം വഹിച്ച കേസിൽ തങ്കമണി പോലീസ് പെൺകുട്ടികളെ മോചിപ്പിച്ചു. ഇവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ലഹരിക്കടി മകളായ യുവാക്കൾക്ക് പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും സ്കൂട്ടറിൽ കയറ്റി പള്ളൂരുത്തിയിൽ എത്തിച്ചു നൽകിയ തോപ്രാംകുടി -പെരുംതൊട്ടി അത്യാലിൽ അലൻ മാത്യു (23) പെൺകുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ് (23) എന്നിവരെയടക്കം അറസ്റ്റ് ചെയ്ത 6 പേരെ 2 കേസ്സുകളിലായി കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു... പ്രതികളുടെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിച്ച് കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് കട്ടപ്പന DYSP V. A. നിഷാദ്മോൻ അറിയിച്ചു. തങ്കമണി S.I. K. M. സന്തോഷ്, S.I. ബെന്നി ബേബി, PRO. P. P. വിനോദ്, ASI മാരായ എൽദോസ്. N. P., സ്മിത. K. B,സന്തോഷ് മാനുവൽ,SCPO മാരായ ജോഷി ജോസഫ്,സന്തോഷ്. P. M.ബിനോയ് ജോസഫ്,സുനിൽ മാത്യു, ബിപിൻ സെബാസ്റ്റ്യൻ, CPO മാരായ രാജേഷ്.P. T. അനസ് കബീർ, രഞ്ജിത. E. M, ആതിര തോമസ്, തുടങ്ങിയവരാണ് പെൺകുട്ടികളെ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്...