ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചു; ഉപ്പുതറ സ്വദേശിയായ എട്ടുവയസുകാരനായി തിരച്ചിൽ തുടരുന്നു

ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഇരട്ടയാർ ടണലിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത് . കായംകുളം മുതുകുളംനടുവിലേയത്ത് പൊന്നപ്പൻ - രജിത ദമ്പതികളുടെ മകൻ അതുല്‍ ഹര്‍ഷ് (13) ആണ് മരിച്ചത്.ഉപ്പുതറ വളകോട് സ്വദേശി മൈലാടുംപാറ രതീഷ് -സൗമ്യ ദമ്പതികളുടെ മകൻ അസ്വരേഷ് (12) നെയാണ് കാണാതായത്.
ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ മക്കളായ രതീഷ്, രജിത എന്നിവരുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഓണാവധിക്ക് കുടുംബ വീട്ടിലെത്തിയതായിരുന്നു. കാണാതായ കുട്ടിക്കായി ഇരട്ടയാർ ടണലിലും അഞ്ചുരുളിയിലും തിരച്ചിൽ തുടരുന്നു. ഇന്നു രാവിലെ പത്തു മണിയോടെയാണ് അപകടം. വീടിനു സമീപത്തെ ആറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിലകപ്പെടുകയായിരുന്നു. sണൽ സൈറ്റിനു 200 മീറ്റർ അടുത്താണ് വീട്.
അതുലിനെ ടണലിന്റെ ഗ്രില്ലില്‍ നിന്നുമാണ് കിട്ടിയത് . ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നല്കി കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വരേഷിനായി അഞ്ചുരുളിയിൽ തിരച്ചിൽ തുടരുന്നു. നാട്ടുകാരും കട്ടപ്പനയിൽ നിന്നും എത്തിയ ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്..