വെളിയം ഭാർഗവൻ അനുസ്മരണദിനത്തിൽ സിപിഐ അധ്യാപക പരിശീലനത്തിന് തൊടുപുഴയിൽ തുടക്കം

Sep 18, 2024 - 18:37
 0
വെളിയം ഭാർഗവൻ  അനുസ്മരണദിനത്തിൽ സിപിഐ അധ്യാപക പരിശീലനത്തിന്  തൊടുപുഴയിൽ തുടക്കം
This is the title of the web page

ജില്ലയിലെ മുഴുവൻ ഘടകങ്ങൾക്കും പാർട്ടി വിദ്യാഭ്യാസം നൽകുന്ന പരിപാടിയുടെ ആദ്യപടിയായി ഇടുക്കി ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്നു. 'കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രം' എന്ന വിഷയത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും 'കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ത്, എന്തിന് ' എന്ന വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവനും ക്ലാസ്സെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ സലിംകുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ ലീഡർ സ്ഥാനം വഹിച്ചു. ക്ലാസിനു മുന്നോടിയായി ജോയിന്റ് കൗൺസിൽ ഹാളിന് മുന്നിൽ വെളിയം ഭാർഗവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ കെ അഷറഫ്, ജോസ് ഫിലിപ്പ്, ജയ മധു, ഇ എസ് ബിജിമോൾ, വി കെ ധനപാൽ, പി പളിനിവേൽ, പ്രിൻസ് മാത്യു, വി ആർ പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow