ചിന്നക്കനാലിൽ 2 വർഷത്തിനിടെ ചരിഞ്ഞത് 7 കാട്ടാനകൾ

തെക്കിന്റെ കാശ്മീരായ മൂന്നാറിന്റെ മടിത്തട്ടിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണ് കാട്ടനകളും ചിന്നക്കനാൽ നിവാസികളും. 2022 സെപ്റ്റംബർ മുതൽ 2024 സെപ്റ്റംബർ വരെ ദേവികുളം റെയിഞ്ചിനു കിഴിൽ ചരിഞ്ഞത് ഏഴ് ആനകൾ. ഇതിൽ അവസാനത്തെ ഇരയാണ് മുറിവാലൻ .പരസ്‌പരം ഏറ്റുമുട്ടി ആനകൾ ചരിയുന്നത് വിരളമാണ്.രോഗബാധയും വൈദ്യുതാഘാതവുമാണ് കൂടുതലും ആനകളുടെ ജീവൻ അപഹരിക്കുന്നത് .
വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റാണ് സിഗരറ്റ് കൊമ്പൻ ചരിഞ്ഞത്.301 കോളനിയിൽ കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റ് പിടിയാന ചരിഞ്ഞ സംഭവവും ഉണ്ടായി.ദേവികുളം റെയിഞ്ചിൽ ഇനി അവശേഷിക്കുന്നത് 17 ആനകൾ ആണ്. പ്രായപൂർത്തിയായ കൊമ്പന്മാരിൽ അവശേഷിക്കുന്നത് ചക്കകൊമ്പൻ മാത്രം.
ചിന്നക്കനാലിലെ സ്വർഗ തുല്യഭൂമിയിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് കാട്ടാനകളും മനുഷ്യരും. ശ്വാശത പരിഹാരം കണ്ടെത്താനോ മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ജീവൻ സംരക്ഷിക്കാനോ സർക്കാർ സംവിധാ ങ്ങൾ തയാറാകുന്നില്ല..