വണ്ടിപ്പെരിയാർ കറുപ്പ് പാലം മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റെസ്ക്യൂ ടീം രൂപീകരിച്ചു

128 വർഷത്തോളം പഴക്കം കണക്കാക്കപ്പെടുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് വലിയ തർക്കങ്ങളാണ് നടന്നു വരുന്നത്. 1961 ലെ വെള്ളപ്പൊക്കത്തോടു കൂടി മുല്ലപ്പെരിയാറിന്റെ സുരക്ഷയിൽ ആശങ്കയിലാണ് പെരിയാർ തീരദേശ വാസികൾ ഈ സാഹചര്യങ്ങൾ നിലനിൽക്കെ ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായും മറ്റ് പ്രകൃതി ദുരന്തങ്ങളിൽ അടിയന്തിരരക്ഷാപ്രവർത്തനങ്ങൾക്കു മായാണ് .
തീരദേശ മേഖലയായ വണ്ടിപ്പെരിയാർ വള്ളക്കടവ് കറുപ്പ് പാലം കേന്ദ്രമായി കറുപ്പു പാലം മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റസ്ക്യു ടീമിന് രൂപം നൽകിയത്. വണ്ടിപ്പെരിയാർ കറുപ്പു പാലം ജുമാ മസ്ജിദ് ഹാളിൽ നടന്ന റസ്ക്യൂ ടീം രൂപീകരണ യോഗത്തിൽ കറുപ്പ് പാലം മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡന്റ് മീരാൻ കുട്ടി അധ്യക്ഷനായിരുന്നു.
മുഹമ്മദ് കുട്ടി മൗലവി അൽ ഘാസിമിയുടെ പ്രാർഥനാ സാന്നിധ്യ ത്തോടു കൂടി ആരംഭിച്ച യോഗത്തിന് കുഞ്ഞു മോൻ കറുപ്പ് പാലം സ്വാഗതമാശംസിച്ചു. പീരുമേട് MLA വാഴൂർ സോമൻ റസ്ക്യൂ ടീമിന്റെ രൂപീകരണം ഉത്ഘാടനം ചെയ്തു.തുടർന്ന് ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് റസ്ക്യൂ ടീം പ്രഖ്യാപനം നടത്തി.
കറുപ്പ് പാലം ജുമാ മസ്ജിദ് ഇമാം മുഫിയി ദീൻ മൗലവി അൽഘാസിമി ഉത്ബോധന പ്രസംഗം നടത്IRWIRW പരിശീലകൻ ഷാജി സെയ്ത് മുഹമ്മദ് വിഷയാവതരണം നടത്തി. തുടർന്ന് IRW ഇടുക്കി ജില്ലാ ലീഡർDr:ഹസൻ AP റസ്ക്യൂ ടീമിനായി പരിശീലന ക്ലാസ് നയിച്ചു.2 ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൽ റസ്ക്യൂ ടിം അംഗങൾക്കായി പെരിയാർ നദിയിൽ രക്ഷാ പരിശീലനവുമേർപ്പെടുത്തിയിരുന്നു.
ജമാഅത്ത് ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൾ സലാം ഹാജി, താലൂക്ക് സെക്രട്ടറി ജാഫർഹാജി. സ്റ്റേറ്റ് മെമ്പർ അബ്ദുൾ സമദ്.അഡ്വ:അജാസ് ഖാൻ . മിലാദ് കമ്മറ്റി കൺവീനർ അബ്ദുൾ ഹക്കിം തുടങ്ങിയവർ റസ്ക്യൂ ടീം രൂപീകരണ യോഗത്തിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.IRW ട്രെയ്നർ ഷാജി സൈതുമുഹമ്മദ് അബ്ദുൾ റഹ്മാൻ ബഷീർ മൂഹിയി ധീൻ,റിയാസ്,അസീസ് അടിമാലി, NH കാസിം., നിഷാദ്, ഹനീഫ, യൂസഫ് ഹക്കിം തുടങ്ങിയവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു.