ലോക കത്തെഴുത്ത് ദിനത്തിൽ കളക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥികൾ
സെപ്റ്റംബർ 1 ലോക കത്തെഴുത്ത് ദിനം. ആധുനിക കാലഘട്ടത്തിൽ ഇലക്ട്രോണിക് മീഡിയയിലൂടെ ബന്ധങ്ങൾ പുതുക്കുമ്പോൾ പഴയ തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച, ബന്ധങ്ങൾ ഊഷ്മളമായി കാത്തുസൂക്ഷിക്കാൻ സഹായിച്ച ഇൻലഡുകൾ പൊടി തട്ടി എടുക്കുകയാണ് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂളിലെ എഴാം ക്ലാസ്സ് വിദ്യാർത്ഥികൾ.
കത്തെഴുത്ത് ദിനത്തിൻ്റെ ആശംസകൾക്കൊപ്പം കലക്റ്ററും വിദ്യാഭ്യാസ മന്ത്രിയൂം ചെയ്യുന്ന സേവനങ്ങൾക്ക് ഭാവുകങ്ങൾ നേർന്നുമാണ് കുട്ടികൾ കത്ത് തയാറാക്കിയിരിക്കുന്നത്.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഡിനോ ടെലക്സ്, അന്ന അൽഫോൻസ് സിബി എന്നിവരാണ് കത്തുകൾ എഴുതി അയച്ചത്. കുട്ടികൾക്ക് ഏറെ നവ്യമായ ഒരു അനുഭവം ആയിരുന്നു ഇത്. എന്തായാലും കളക്റ്ററുടെയും മന്ത്രിയുടെയും മറുപടി കത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.