പീരുമേട് നിന്ന് ആരംഭിക്കുന്ന 110 കെ വി പവർ ലൈൻ പ്രാരംഭ സർവ്വേ ഇന്ന് പൂർത്തിയാകും

പീരുമേട് നിന്ന് ആരംഭിക്കുന്ന 110 കെ വി പവർ ലൈൻ പ്രാരംഭ സർവ്വേ ഇന്ന് പൂർത്തിയാകും. അയ്യപ്പൻകോവിൽ തൂക്കുപാലത്ത് നിന്നും ആരംഭിച്ച് , മുരിക്കാട്ടുകൂടി, മറ്റപ്പള്ളി, കാവടിക്കവല, കുട്ടി മൂപ്പൻ കവല, പേഴുംകണ്ടം, അഞ്ചുരുളി, കല്യാണ തണ്ട് വഴി നിർദിഷ്ട സ്ഥലത്തേക്ക് എത്തിച്ചേരുന്ന തരത്തിലാണ് ഇപ്പോൾ സർവ്വേ നടന്നിരിക്കുന്നത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരോടൊപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും സമരസമിതിയുടെ നേതാക്കന്മാരും നാട്ടുകാരും സർവ്വേ സംഘത്തോടൊപ്പം അവരെ സഹായിക്കാനുണ്ട്. സർവ്വേയുടെ വിലയിരുത്തൽ എന്നുള്ള നിലയിൽ ഇടുക്കി എംഎൽഎ എന്നുള്ള നിലയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലും ഉണ്ട്.