കോൺഗ്രസ് നേതാവ് അഡ്വ. കെ.കെ.മനോജിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്‌തവർക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വം

മുൻ സംസ്ഥാന എസ്. സി.എസ്.ടി കമ്മീഷൻ അംഗവും, കോൺഗ്രസ് പ്രവർത്തകനുമായ അഡ്വ കെ.കെ. മനോജിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്‌ത വാത്തിക്കൂടി പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഇതിൽ പ്രതിക്ഷേധിച്ച് സെപ്റ്റംബർ 2 ന് കോൺ. വാത്തിക്കുടി മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ തോപ്രാംകുടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കും.
വാത്തിക്കുടിഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ അംഗമായ കരിഞ്ചയിൽ കുട്ടിയമ്മയുടെ മകനും, മുൻ എസ് സി എസ് ടി കമ്മീഷൻ അംഗമായ അഡ്വ. കെ കെ മനോജിനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മർദ്ദനമേറ്റതെന്നാണ് ആരോപണം. സർട്ടിഫിക്കറ്റ് കണ്ട് സെക്രട്ടറി അപമാനിച്ചും, പരിഹസിച്ചും സംസാരിച്ചതായും തുടർന്ന് മർദ്ദിച്ചെന്നുമാണ് പരാതി.
കയ്യേറ്റം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും കോൺഗ്രസ് നേതാക്കളായ തോമസ് മൈക്കിൾ,അഡ്വ.കെ.ബി. സെൽവം, ജയ്സൺ കെ.ആന്റണി, വിജയകുമാർ മറ്റക്കര, സുബി കൂന്തളായിൽ എന്നിവർ പറഞ്ഞു.