പീരുമേട് കുട്ടിക്കാനം റോഡിൽ രണ്ടു വാഹനാപകടങ്ങൾ

കുട്ടിക്കാനത്തിനു സമീപം ഒരു ഇന്നോവ കാറും പീരുമേട് വാരിക്കാടൻ വളവിൽ പെട്ടി ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് കുമളി സ്വദേശി ഓടിച്ചിരുന്ന ഇന്നോവ കാർ പിഡിഎഫ് ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടമായി 80 അടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ കാര്യമായ പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു.
മൂടൽമഞ്ഞ് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേടിന് സമീപം വാരിക്കാടൻ വളവിൽ പെട്ടി ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം ഡ്രൈവർ സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയ സമയത്ത് വാഹനം തനിയെ ഉരുണ്ട് താഴ്ചയിലേക്ക് പതിച്ചും അപകടമുണ്ടായി.