വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് മൃതദേഹവുമായി പ്രതിഷേധം നടത്തിയാൽ മാത്രമേ നഷ്ടപരിഹാര തുക ലഭിക്കൂ എന്ന സാഹചര്യമാണുള്ളതെന്ന് മുൻ ഡിസിസി പ്രസിഡണ്ട് റോയ് K പൗലോസ്

വനം വന്യജീവി സംരക്ഷണത്തിനായി കോടികൾ മുടക്കുമ്പോഴും വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് മൃതദേഹവുമായി പ്രതിഷേധം നടത്തിയാൽ മാത്രമേ നഷ്ടപരിഹാര തുക ലഭിക്കൂ എന്ന സാഹചര്യമാണുള്ളതെന്ന് മുൻ ഇടുക്കി ഡിസിസി പ്രസിഡണ്ട് റോയി കെ പൗലോസ് .
പീരുമേട്ടിലെ ജനവാസ മേഖലകളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യങ്ങൾക്ക് ശാശ്വത പരിഹാരം കാണാത്ത സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെ പീരുമേട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയുംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു അരിക്കൊമ്പനെ നാടുകടത്തിയതിലൂടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം അനുദിനം വീണ്ടും വർധിക്കുകയാണ്.
പരിഹാരംകാണേണ്ട വനം വകുപ്പ്, വിഷയത്തിൽ നിസ്സംഗത തുടരുകയുമാണ്. ഇത് അനുവദിക്കാൻ ആകില്ലെന്നും റോയി കെ പൗലോസ് പറഞ്ഞു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.ആന , പുലി, കരടി,കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്താൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നതും കൃഷി നാശങ്ങൾ സംഭവിക്കുന്നതും മൂലം പീരുമേട് ജനവാസ മേഖലയിലെ കർഷകരും തോട്ടം തൊഴിലാളികളുമടക്കം പ്രതിസന്ധിയിലായിട്ട് മാസങ്ങൾ പിന്നിടുകയാണ്.
ഈ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര യോഗങ്ങളും പ്രഖ്യാപനങ്ങളുമല്ലാതെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് തടയുവാൻ ശാശ്വതമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരും വനം വകുപ്പും നിസംഗത തുടരുന്ന സാഹചര്യത്തിലാണ്.
കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റി സമര മുഖത്തേയ്ക്കിറങ്ങിയിരിക്കുന്നത്. വന്യമൃഗങ്ങളെ തടയൂ ജനങ്ങളുടെ ജീവനും സ്വത്തിനും സംക്ഷണം നൽകു എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റി ഓഫീസ് പടിക്കൽ നിന്നും പ്രതിഷേധ മാർച്ചോടെയാണ് സമരത്തിന് തുടക്കമായത്. വനം വകുപ്പ് പീരുമേട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനു മുൻപിൽ പ്രതിഷേധ മാർച്ച്പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണയിൽ കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് K രാജൻ അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറിK N നജീബ് സ്വാഗതമാശംസിച്ചു.
KPCC നിർവ്വാഹക സമിതിയംഗം ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. DCC ജനറൽ സെക്രട്ടറി മാരായ ഷാജിപൈനാടത്ത് .ബെന്നി പെരുവന്താനം. പീരുമേട്ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്.കോൺഗ്രസ്മൈനോരിറ്റി സെൽ ജില്ലാ പ്രസിഡന്റ് നിക്സൺ ജോർജ് .ശാന്തി രമേശ്. INTUC സംസ്ഥാന കമ്മറ്റിയംഗം PK രാജൻ .യൂത്ത് കോൺഗ്രസ് പീരുമേട മണ്ഡലം പ്രസിഡന്റ് എബിൻ കുഴിവേലിമറ്റം. ജില്ലാ ജനറൽ സെക്രട്ടറി മാരായ മനോജ് രാജൻ . ഷാൻ അരുവി പ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.