വയനാട് സ്കൂളിന് കൈത്താങ്ങുമായി കട്ടപ്പന ഓസാനം ഹയർ സെക്കൻഡറി സ്കൂൾ

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ ഒരു ജനവാസ മേഖല തന്നെ ഒലിച്ചുപോയി. അതിനോടൊപ്പം ആണ് നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന വെള്ളാർ മല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനും നാശം സംഭവിച്ചത്. നാടിനേയും വിദ്യാലയത്തിനെയും കൈപ്പിടിച്ചു ഉയർത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്. അതിനായി ഭരണസംവിധാനങ്ങളെല്ലാം പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
അതിനോടൊപ്പം ആണ് വെള്ളാർ മല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുനരുദ്ധാരണ ഫണ്ടിനായി കട്ടപ്പന ഓസ്സാനാം ഹയർ സെക്കൻഡറി സ്കൂൾ സജ്ജമാകുന്നത്. കപ്പയും മുളകും ചലഞ്ച് സംഘടിപ്പിച്ച് പണം കണ്ടെത്തി സ്കൂൾ പുനരുദ്ധാരണ ഫണ്ടിലേക്ക് കൈമാറുന്നതാണ് പദ്ധതി.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കപ്പയും മുളക് ചമ്മന്തിയും തയ്യാറാക്കി കട്ടപ്പനയിൽ വിതരണം ചെയ്തു. പരിപാടിയുടെ വിതരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പിടിഎയും ചേർന്നാണ് ഭക്ഷണം തയ്യാറാക്കിയത്.വ്യാപാര ഭാഗത്തുനിന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചതും.