ഹർ ഘർ തിരംഗയുമായി ഉപ്പുതറ ലയൺസ് ക്ലബ്

Aug 14, 2024 - 12:50
 0
ഹർ ഘർ തിരംഗയുമായി ഉപ്പുതറ ലയൺസ് ക്ലബ്
This is the title of the web page

സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന പദ്ധതി വിജയകരമായി ഏറ്റെടുത്തു നടത്തി ഉപ്പുതറ ലയൺസ് ക്ലബ്. ഹർ ഘർ തിരംഗ എന്ന ആശയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ക്ലബ്ബ് അംഗങ്ങളുടെ വീടുകളിൽ ഉൾപ്പെടെ നൂറോളം വീടുകളിൽ ദേശീയ പതാക സ്ഥാപിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ അംഗം സാബു വേങ്ങവേലിൽ നിർവ്വഹിച്ചു.

ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ്‌ സജിൻ സ്കറിയ അധ്യക്ഷനായിരുന്നു.വി.ജെ തോമസ്, ജോയ് താഴത്തുപറമ്പിൽ, റെജി വെസ്റ്റേൺ, രതീഷ് പി.ആർ, സോജൻ ജോസഫ്, സണ്ണി പാറയിൽ, ബിജു കരുവാകുന്നേൽ, താജ് സെയ്ദ്, ലിജു തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow