മാതാ അമൃതനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ജൻ ശിക്ഷൻ സൻസ്ഥാൻ കട്ടപ്പനയിൽ കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങി
മാതാ അമൃതനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നടപ്പിൽ വരുത്തുന്ന കേന്ദ്ര സ്കിൽ മിനിസ്റ്ററിയുടെ തൊഴിൽ പരിശീലന പദ്ധതിയായ ജൻ ശിക്ഷൻ സൻസ്ഥാൻ ഇടുക്കി കട്ടപ്പനയിൽ കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങി. കട്ടപ്പന കമ്പ്യൂട്ടർ പാർക്കിൻ്റെ സഹകരണത്തോടെയാണ് കോഴ്സുകൾ നടത്തുന്നത്. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാ നാമൃതാനന്ദ പുരി പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.
ജെഎസ്എസ് ഡയറക്ടർ ലാൽ പ്രസാദ് അധ്യക്ഷത വഹിച്ചു.കംപ്യൂട്ടർ പാർക് ഡയറക്ടർ ജോജോ ജോസഫ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മധു തുടങ്ങിയവർ സംസാരിച്ചു.രണ്ട് ബാച്ചുകളിലായി 40പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.
150 ദിവസമാണ് കംപ്യൂട്ടർ പരിശീലനത്തിൻ്റെ ദൈർഘ്യം.ഡൊമസ്റ്റിക് കെയർ കോഴ്സിനു 75 ദിവസമാണ് പരിശീലന കാലയളവ്. SC,ST, BPL വിഭാഗത്തിൽ പെട്ട പഠിതാക്കൾക്ക് പൂർണമായും സൗജന്യമായാണ് പരിശീലനം നൽകുന്നത്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVT അംഗീകരിച്ച കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റുകൾ ആണ് നൽകുന്നത്. ഈ പരിശീലനങ്ങൾ കൂടാതെ തയ്യൽ,ഹാൻഡ് എംബ്രോയിഡറി തുടങ്ങി വിവിധ കോഴ്സുകൾ അടിമാലി, കട്ടപ്പന മേഖലകളിൽ കമ്പ്യൂട്ടർ പാർക്കുമായി ചേർന്ന് ജെ.എസ്. എസ് ഈ സാമ്പത്തിക വർഷം ആരംഭിക്കും.