സജിനും ഭാവനക്കും ആദരവുമായി കട്ടപ്പന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് കുരുന്നുകൾക്ക് മാതൃത്വത്തിൻ്റെ സ്നേഹാമൃതം വിത്യവാത്സല്യവുമായി ഓടിയെത്തിയ ഉപ്പുതറ പാറേക്കരയിൽ സജിനും ഭാവനക്കും അനുമോദനവുമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോൺ.
ഇന്ന് രാവിലെയാണ് വി.പി ജോൺ സജിൻ്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്.കേരളത്തിനാകെ മാതൃകയാണ് ഇവരുടെ തീരുമാനമെന്നും നാടിന് നന്മയുടെ പുതിയ സന്ദേശം നല്കുന്ന ഇവരുടെ തീരുമാനത്തിന് അഭിനന്ദനവും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു കെ.കലേഷ് കുമാർ, സൂര്യനാരായണൻ കോലാട്ട് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.