കട്ടപ്പന കല്യാണത്തണ്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്കാണ് അപകടം. കല്യാണത്തണ്ട് സ്വദേശി മേച്ചേരിയിൽ എം എസ് രാജനാണ് (62)മരിച്ചത്.ഓട്ടം പോകുന്നതിന്റെ ഭാഗമായി കല്യാണതണ്ട് കയറ്റത്ത് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിയുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ പ്രസന്നകുമാരി , മക്കൾ അഞ്ചു, അരുൺ, കിരൺ .
ഒരു വർഷത്തിനിടയിൽ നാലോളം അപകടങ്ങളാണ് കല്യാണത്തണ്ട് കയറ്റത്തിൽ ഉണ്ടായിരിക്കുന്നത്. ചെങ്കുത്തായി കയറ്റവും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. ഒരുമാസം മുമ്പ് ലോഡുമായി എത്തിയ ലോറി ഇവിടെ മറഞ്ഞ് അപകടമുണ്ടായിരുന്നു.