കാഞ്ചിയാർ പഞ്ചായത്തിൽ മഴക്കെടുതികൾ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തി

Jul 30, 2024 - 12:23
 0
കാഞ്ചിയാർ പഞ്ചായത്തിൽ മഴക്കെടുതികൾ നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തി
This is the title of the web page

മഴക്കെടുതികൾ നേരിടാൻ തദ്ദേശസ്ഥാപനങ്ങൾ എല്ലാം മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ ആർ ആർ ടി സംഘങ്ങളുടെ സേവനം ഉണ്ടാകും. മണ്ണിടിച്ചിൽ അടക്കം ഉണ്ടാവുന്ന സാഹചര്യത്തിൽ ജെസിബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് അവ എത്രയും വേഗം നീക്കാനുള്ള നടപടികൾ ഉണ്ടാകും . ഒപ്പം ഓഫ് റോഡ് ജീപ്പുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

കാഞ്ചിയാർ പഞ്ചായത്തിൽ മഴ കെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, കക്കാട്ടുകട അഞ്ചുരുളി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ വ്യക്തമാക്കി. അതോടൊപ്പം പഞ്ചായത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മഴ ശക്തമായതോടെ കട്ടപ്പന ആറ്റിൽ നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. പല മേഖലയിലും പാലങ്ങൾക്കൊപ്പമാണ് ജലനിരപ്പ്. ആറിന്റെ തീരത്തുള്ള കൃഷിയിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും ജലനിരപ്പുയരാനാണ് സാധ്യത. അതിനാൽ ജനങ്ങൾ അനാവശ്യമായി ആറുകളുടെയും തോടുകളുടെയും സമീപത്ത് പോകുകയോ ഇറങ്ങുകയോ ചെയ്യരുതെന്നും, മൺഭിത്തികളുടെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുകയോ, നിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 അതോടൊപ്പം മലയിടക്കുകളിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾ സജീവമായതോടെ നിരവധി ആളുകൾ ഫോട്ടോ ചിത്രീകരിക്കാനും റിൽസുകൾ പകർത്താനും വെള്ളച്ചാട്ടങ്ങളുടെ സമീപത്ത് നിൽക്കുന്ന സാഹചര്യമുണ്ട്. മലമുകളിൽ നിന്നും ശക്തമായി ഒഴുകി എത്തുന്ന വെള്ളത്തിൽ പാറ അടക്കമുള്ള വസ്തുക്കളും താഴേക്ക് പതിക്കുന്നതിനാൽ ഇത് വലിയ അപകടകരമാണ്. ഇത്തരത്തിലുള്ള പ്രവണതകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഒപ്പം അഞ്ചുരുളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രത്തിലെ സന്ദർശനം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow