രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെയും രാജകുമാരി വൈ എം സി എയുടെയും കോതമംഗലം മാർ ബസോലിയോസ് ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രാജകുമാരി സർവ്വിസ് സഹകരണ ബാങ്കും വൈ എം സി എ രാജകുമാരിയും കോതമംഗലം മാർ ബസോലിയോസ് ഡെന്റൽ കോളേജും സംയുക്തമായിട്ടാണ് സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. രാജകുമാരി പഞ്ചായത്ത് ഹാളിൽ നടന്ന ദന്ത പരിശോധന ക്യാമ്പിൽ ആധുനിക ഉപകാരണങ്ങളോട് കൂടിയ ചികിത്സ ലഭ്യമാക്കിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വായിലൂടെ പകരുന്ന ക്യാൻസർ രോഗ നിർണ്ണയം,പല്ലിലെ കറ നീക്കം ചെയ്യൽ,കേടുകൾ അടക്കൽ തുടങ്ങിയ ചികിത്സകളാണ് മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ഡോ.ആതിര വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗികളെ പരിശോധിച്ചതും രോഗനിർണ്ണയം നടത്തിയതും രാവിലെ പത്ത് മണി മുതൽ രാജകുമാരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉത്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജെ സിജു നിർവ്വഹിച്ചു.
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ഉൽഘാടന ചടങ്ങിൽ വൈ എം സി എ മുൻ ചെയർപേഴ്‌സൺ കുമാരി കുര്യാസ് ,വൈ എം സി എ പ്രസിഡന്റ് പി യു സ്‌കറിയ,ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ്,വൈ എം സി എ സെക്രട്ടറി അരുൺ തുടങ്ങിയവർ നേതൃത്വം നൽകി നിരവധിയാളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.