കട്ടപ്പന അമ്പലക്കവലയിൽ സൗജന്യ കാൻസർ സാധ്യത പരിശോധന ക്യാമ്പ് നടന്നു
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും എസ്.എൻ.ഡി.പി യോഗം കട്ടപ്പന ശാഖയുടെയും കാർക്കിനോസ് ഹെൽത്ത് കെയർ കേരളയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനാ ക്യാമ്പ് നടത്തിയത്.അമ്പലക്കവല SN സ്റ്റഡി സെന്ററിൽ സംഘടിപ്പിച്ച അമ്പലക്കവല 5-ാം മത് സൗജന്യ കാൻസർ സാധ്യതാ പരിശോധനാ ക്യാമ്പ് എസ്.എൻ.ഡി പിമലനാട് യൂണിയൻ വൈസ് പ്രസി. വിധു എ.സോമൻ ഉത്ഘാടനം ചെയ്തു.
ഹൈറേഞ്ച് മേഖലയിൽ അർബുദ ബാധമൂലം ദുരിതം അനുഭവിക്കുന്നവരും മരണപ്പെടുന്നവരും അനവധിയാണ്. അർബുദ രോഗത്തെപ്പറ്റി ആരംഭത്തിൽ തന്നെ അറിഞ്ഞാൽ ശരിയായ ചികിത്സ നൽകി, പൂർണമായും ഭേദമാക്കുവാൻ കഴിയുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. നിർഭാഗ്യവശാൽ, പലരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. അതിനാൽ, അർബുദ രോഗം ഗുരുതരാവസ്ഥയിൽ എത്തുകയും രോഗിയ്ക്ക് മരണം വരെ സംഭവിയ്ക്കുകയും ചെയ്യുന്നു.
ശാഖായോഗം പ്രസിഡൻ്റ് സന്തോഷ് ചാളനാട്ട് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന യോഗത്തിൽ ബിനു പാറയിൽ, സജീന്ദ്രൻ പൂവാങ്കൽ, വിഷ്ണു കാവനാൽ, അഭിഷേക് വിനോദ് തുടങ്ങിയവർ സംസാരിച്ചു.മുൻകുട്ടി പേര് രജിസ്റ്റർ ചെയ്ത നൂറ് പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.