ഉത്പാദനം കുത്തനെ കുറഞ്ഞു ; ഹൈറേഞ്ചിൽ ഇഞ്ചിക്ക് പൊന്നും വില

Jul 28, 2024 - 03:39
 0
ഉത്പാദനം കുത്തനെ കുറഞ്ഞു ; ഹൈറേഞ്ചിൽ ഇഞ്ചിക്ക് പൊന്നും വില
This is the title of the web page

ഉത്പാദനം വൻ തോതിൽ കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കുതിച്ചു കയറി. രണ്ടു വർഷം മുൻപ് കിലോയ്ക്ക് 28 രൂപ ലഭിച്ചിരുന്ന ഗുണമേന്മയേറിയ നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 ആയുമാണ് ഉയർന്നത്. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിയ്ക്ക് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് വില കുതിച്ചു കയറിയത്.കൃഷി കുറയാൻ കാരണം പലത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൻ തോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്ന ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇപ്പോൾ പേരിന് മാത്രമാണ് ഇഞ്ചിയെത്തുന്നത്. ഇടക്കാലത്ത് ഏലം വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതു മറിച്ചശേഷം ഏലത്തട്ടകൾ നട്ടു. രണ്ടു വർഷം മുൻപ് ഇഞ്ചിവില 28 രൂപയായതോടെ ഉത്പാദനച്ചെലവ് പോലും താങ്ങാൻ കഴിയാത്ത അവസ്ഥയെത്തിയതും കർഷകർക്ക് തിരിച്ചടിയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇഞ്ചികൃഷിയ്ക്ക് നടീൽ മുതൽ വിളവെടുപ്പ് വരെ മികച്ച പരിപാലനവും വള പ്രയോഗവും വേണം. ഇടക്കാലത്ത് ഉണ്ടായ ഏലം വില വർധന പണിക്കൂലി കുത്തനെ ഉയരാൻ കാരണമായി. ഇതോടെ മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്തിരുന്നവർ കൃഷി പൂർണമായി ഉപേക്ഷിച്ചു. കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടു.

 ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചികൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ച നേരിട്ടതോടെ കടക്കെണിയിലുമായി.മുൻപ് വൻ തോതിൽ ഇഞ്ചി കൃഷി ചെയ്തിരുന്ന കർഷകരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇതാണ് ഉത്പാദനം കുത്തനെയിടിയാൻ കാരണമായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow