പാരീസ് ഒളിമ്പിക്സിന്റെ ആവേശം വാനോളമുയർത്തി ഇരട്ടയാർ സെന്റ് തോമസ്
പാരീസ് ഒളിമ്പിക്സിന്റെയും ഈ വർഷം നടക്കുന്ന സ്കൂൾ ഒളിമ്പിക്സിന്റെയും ആവേശം നെഞ്ചിലേറ്റി ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വിസ്മയ കാഴ്ചയൊരുക്കി വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നു.പ്രത്യേകം നടത്തപ്പെട്ട അസംബ്ലിയിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കായിക ഇനങ്ങളുടെ നിശ്ചലദൃശ്യങ്ങളും, വർണാഭമായ ഫ്ലാഷ് മോബും അരങ്ങേറി.
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ ഈഫൽ ടവർ കുട്ടികൾ നിർമ്മിക്കുകയും അതിന്റെ പശ്ചാതലത്തിൽ സ്കൂളിൽ നടത്തിയ ഈ കായിക വിളംബരം കുട്ടികൾക്ക് നവ്യാനുഭവം പകർന്നു നൽകി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജുകുട്ടി എംവി, സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. അമൽ ഞാവള്ളികുന്നേൽ, കുമാരി.സേറ അനീഷ് തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. പരിപാടികൾക്ക് കായിക അദ്ധ്യാപകൻ ശ്രീ. ജിറ്റോ മാത്യു, ചിപ്പി ജോർജ്,ബിൻസ് ദേവസ്യ,അനൂപ് മത്തായി, രഞ്ജിത് പിജെ എന്നിവർ നേതൃത്വം നൽകി