രാജാക്കാടിൽ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാരത്തോൺ സംഘടിപ്പിച്ചു

Jul 27, 2024 - 06:30
Jul 27, 2024 - 06:34
 0
രാജാക്കാടിൽ ഒളിമ്പിക്സിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ചുകൊണ്ട് മാരത്തോൺ  സംഘടിപ്പിച്ചു
This is the title of the web page

കായിക മാമാങ്കമായ പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഏഴ് കിലോമീറ്റർ ദൂരമാണ് മാരത്തോൺ സംഘടിപ്പിച്ചത്. രാജാക്കാട് നിന്നും ആരംഭിച്ച കൂട്ടയോട്ടം രാജാക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സജി എൻ പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.വിവിധ സ്കൂളുകളിൽ നിന്നുമായി നൂറിലധികം കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രാജാക്കാട് നിന്നും ആരംഭിച്ച മത്സരയോട്ടം അടിവാരം കൂടി മാങ്ങാത്തൊട്ടി ടൗൺ പിന്നിട്ട് സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു പുരുഷവിഭാഗത്തിൽ സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിൻ്റെ കായിക താരം ക്രിസ്റ്റോ സിജു ഒന്നാം സ്ഥാനം നേടി. കീരംപാറ സെൻ്റ് സ്റ്റീഫൻസ് സ്കൂളിലെ കൃഷ്ണപ്രസാദ്, എസ്.എൻ.വി.എച്ച്.എസ്സ് എൻ.ആർ.സിറ്റി സ്കൂളിലെ അഭിനന്ദ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 വനിതാ വിഭാഗത്തിൽ എൻ. ആർ. സിറ്റിയുടെ അനുഗ്രഹ, ആര്യനന്ദ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെൻ്റ് മേരീസ് സെൻട്രൽ സ്കൂളിൻ്റെ എവലീന ഷിൻ്റോ മൂന്നാം സ്ഥാനം നേടി. സ്കൂൾ പ്രിൻസിപ്പൽ .ഫാ. ജോബി ജോർജ് മാതാളികുന്നേൽ നേതൃത്വം നൽകിയ മരത്തോണിന് പി.റ്റി.എ പ്രസിഡൻ്റ് .പോൾ പട്ടയാട്ടിൽ സ്കൂൾ കായിക വിഭാഗം മേധാവി .ബിനു ജോൺ , അധ്യാപകരായ മാർട്ടിൻ മാത്യു ആൽബിൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow