എക്സൈസ് വിമുക്തി മിഷന്റെയും ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ സ്കൂളുകളിലെ കൗൺസിലേഴ്‌സിനായി ലഹരി ആശ്രയത്വ രോഗത്തെ അടിസ്ഥാനമാക്കി ഏകദിന പരിശീലന പരിപാടി നടത്തപെട്ടു

എക്സൈസ് വിമുക്തി മിഷന്റെയും ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ മൊണ്ടേലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ കൊക്കോ ലൈഫിന്റെ സാമ്പത്തീക സഹായത്തോടെ AFPRO എന്ന സന്നദ്ധ സംഘടനാ വഴി നടപ്പിലാക്കുന്ന കൊക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് പ്രോജക്ടിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ സ്കൂളുകളിലെ കൗൺസിലേഴ്‌സിനായി ലഹരി ആശ്രയത്വ രോഗത്തെ അടിസ്ഥാനമാക്കി ഏകദിന പരിശീലന പരിപാടി ഇടുക്കി ജില്ലാ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ചു നടത്തപെട്ടു.
വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി ഗീതകുമാരി അധ്യക്ഷത വഹിക്കുകയും എക്സ്സൈസ് വകുപ്പ് ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ശ്രീ ആർ. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇന്റർനാഷണൽ ട്രെയിനർ ശ്രീ ഫ്രാൻസിസ് മൂത്തേടൻ ക്ലാസ്സ് നയിച്ചു. ജനമൈത്രി എക്സ്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി നിഷ വി ഐ, വിമുക്തി മിഷൻ കോർഡിനേറ്റർ ഡിജോ ദാസ്, അഫ്പ്രോ ജില്ലാ കോർഡിനേറ്റർ സ്റ്റെഫി എബ്രഹാം, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ജോമെറ്റ് ജോർജ്, കിരൺ തുടങ്ങിവർ സംസാരിച്ചു.