പീരുമേട് പട്ടുമല ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി മരിച്ച തൊഴിലാളിയായ രാജേഷിൻ്റെ കുടുംബത്തിന് തൊഴിൽ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് കോട്ടയം ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ

പീരുമേട് പട്ടുമല ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി മരിച്ച തൊഴിലാളിയായ രാജേഷിൻ്റെ കുടുംബത്തിന് തൊഴിൽ വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് കോട്ടയം ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം ജി സുരേഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ ഫാക്ടറിയിലും മരിച്ച തൊഴിലാളിയുടെ വീട്ടിലും സന്ദർശനം നടത്തി. തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പട്ടുമല സ്വദേശി രാജേഷ് ആണ് കഴിഞ്ഞദിവസം തേയില സംസ്കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിൽ തല കുടുങ്ങി മരിച്ചത്.
ഫാക്ടറിയിലെ സുരക്ഷാ സംവിധാനങ്ങൾ കോട്ടയം ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം ജി സുരേഷിൻ്റെ നേതൃത്വത്തിൽ പരിശോധിച്ചു. മരിച്ച രാജേഷിന്റെ വീട്ടിലും സന്ദർശനം നടത്തി. ആദ്യഘട്ടത്തിൽ തൊഴിൽ വകുപ്പിൽ നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകുമെന്നും ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.
എംപ്ലോയീസ് കോമൺസേഷൻ കമ്മീഷണർക്ക് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം ലഭിക്കുന്നുമായി ബന്ധപ്പെട്ട റിപ്പോർട്ടും നൽകും. ഇതിനുവേണ്ട അപേക്ഷ സമർപ്പിക്കുവാൻ കുടുംബത്തിന് നിർദ്ദേശം നൽകി. ഇനി ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതുകൾ തോട്ടം മാനേജ്മെൻറ് സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സംഘം മടങ്ങിയത്.