അടിമാലി ചീയപ്പാറയിൽ സ്വകാര്യബസും ബൊലേറോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ വാഹനാപകടം. സ്വകാര്യബസും ബൊലേറോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം നടന്നത്.ദേശീയപാത 85 ലെ നേര്യമംഗലം വന മേഖലയിൽ വാഹന അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇന്ന് രാവിലെ ചീയപ്പാറക്ക് സമീപം വച്ച് സ്വകാര്യ ബസും ബൊലേറോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി.
അടിമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വരികയായിരുന്നു ബൊലേറോയും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.അപകടത്തിൽ ബോലേറോയിൽ ഉണ്ടായിരുന്ന യാത്രികന് ചെറിയ പരിക്ക് സംഭവിച്ചതായാണ് വിവരം.ഇടിയുടെ ആഘാതത്തിൽ ബൊലേറോയുടെ മുൻഭാഗം തകർന്നു.