ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇടുക്കി ജവഹർ ഭവനിൽ ചേർന്ന പരിപാടികൾ കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ ഉത്ഘാടനം ചെയ്തു.കഴിഞ്ഞ ആഴ്ച്ചകളിൽ വയനാട് നടന്ന കെ. പി. സി. സി. ക്യാമ്പിൻ്റെ തീരുമാനപ്രകാരം ജില്ലാ കമ്മറ്റികളിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ്സ് ശാക്തീകരണ പരിപാടികളുടെ ഭാഗമായാണ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
കോൺഗ്രസ്സ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ഡി സി സി പ്രസിഡന്റ് സി പി മാത്യു അദ്ധ്യക്ഷത വഹിച്ചു. കെപിസിസി,ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ,അഡ്വ. എസ് അശോകൻ, കെ.പി.സി.സി. അംഗം എ.പി. ഉസ്മാൻ, മറ്റ് നേതാക്കളായ അഡ്വ ഇ.എം ആഗസ്തി, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി ഡി.സി.സി. ജനറൽ സെക്രട്ടറി എം ഡി അർജുനൻ ഉൾപ്പെടെ ഡി.സി.സി. ഭാരവാഹികൾ, നിയോജക മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഏകദിന ശിൽപ്പശാലയിൽ പങ്കെടുത്തു.