കട്ടപ്പന നഗരസഭ പി എം എ വൈ ലൈഫ് ഭവന നിർമ്മാണ ഗുണഭോക്താക്കളുടെ അദാലത്ത് 27 ന് നടക്കും

കട്ടപ്പന നഗര സഭയിലെ പി എം എ വൈ ലൈഫ് ഭവന നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായിയാണ് 27 ന് 11 മണിക്ക് അദാലത്ത് നടത്തുന്നത്.പി എം എ വൈ പദ്ധതിയിൽ കട്ടപ്പന നഗരസഭയിൽ1534 ഗുണഭോതാക്കൾ ആണ് ഉള്ളത്.ഇതിൽ 1018 വീടുകളുടെ നിർമ്മാണം തീർന്നു.ഇനി എഗ്രിമെന്റ് വയ്ക്കാൻ 174 ഗുണഭോക്താകളാണ് ഉള്ളത്.പൂർത്തികരിക്കാത്ത 257 വീടുകളുണ്ട്.50 പേർക്ക് പദ്ധതിയിൽ നിന്ന് ഒഴിവായിട്ടുമുണ്ട്.
ഭവന പദ്ധതികൾ വിലയിരുത്തുന്നതിന് നഗരസഭ ചെയർ പേഴ്സന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതി രൂപികരിക്കേണ്ടതും രണ്ടാഴ്ച്ചയിൽ ഒരിക്കൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതുമാണ്.ഭവന നിർമ്മാണം ആരംഭിക്കൽ , പൂർത്തീകരണം, ജിയോ ടാഗ്ഗിംഗ് പുരോഗതി, ധനവിനിയോഗം എന്നിവ സമിതിയുടെ നേതൃത്വത്തിൽ വിലയിരുത്തേണ്ടതുമാണ്.ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് 27 ന് അദാലത്ത് നടത്തുന്നത്.