വണ്ടൻമേട് പുറ്റടി സർക്കാർ ആശുപത്രിയിൽ മരുന്ന് വാങ്ങിക്കൽ ജീവൻമരണ പോരാട്ടം
പുറ്റടിയിൽ സ്ഥിതി ചെയ്യുന്ന വണ്ടൻമേട് സർക്കാർ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഫാർമസി സൗകര്യം രോഗികൾക്ക് ദുരിതമാവുകയാണ്. ആവശ്യത്തിന് കൗണ്ടറുകൾ ഏർപ്പെടുത്താതെ രോഗികൾക്ക് ദീർഘനേരം കത്തുനിൽക്കേണ്ട സഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. ഒപി ബ്ളോക് ഉൾപ്പെടെ നവീകരിച്ചപ്പോൾ ഫാർമസിയിൽ ആവശ്യത്തിന് മരുന്ന് വിതരണം ചെയ്യാനുള്ള കൗണ്ടറുകളോ ജീവനക്കാരോ ഇല്ലെന്നത് സാധാരണക്കാരായ രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്.
ഇതിന് അടിയന്തരമായ പരിഹാരം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്ന് പിടിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ദീര്ഘനേരം രോഗികൾക്ക് മരുന്ന് ലഭിക്കാനായി കാത്തുനില്കേണ്ടി വരുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാക്കും എന്നതും സ്ഥിതി കൂടുതൽ ഗൗരവമുള്ളതാക്കുന്നു.