വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിൽ ഹൈക്കോടതിയുടെ ഇടപെടൽ

Jul 20, 2024 - 04:37
Jul 20, 2024 - 04:38
 0
വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിന്റെ  ഭരണസമിതി തെരഞ്ഞെടുപ്പിൽ ഹൈക്കോടതിയുടെ ഇടപെടൽ
This is the title of the web page

വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിന്റെ  ഭരണസമിതി തെരഞ്ഞെടുപ്പിൽ ഹൈക്കോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് നീതിയുക്തമായി നടപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതായി യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് യുഡിഎഫ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തും അപരന്മാരെ കൊണ്ട് വോട്ട് ചെയ്യിച്ചും മുൻപ് വാഴ്ത്തോപ്പ് സർവീസ് സഹകരണ ബാങ്കിൽ എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവരെ കർശനമായി ശിക്ഷിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നീതിയുക്തമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതിന് ആവശ്യമായ പോലീസ് സന്നാഹവും സിസിടിവി ക്യാമറകളും ഒരുക്കണമെന്നും കോടതി ഉത്തരവിൽ പ്രത്യേക നിർദ്ദേശമുള്ളതായി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് വാഴ്ത്തോപ്പ് മണ്ഡലം പ്രസിഡണ്ട് സിപി സലിം, മറ്റു നേതാക്കളായ പിഡി ജോസഫ്, അനിൽ ആനക്കനാട്ട്, ഷിജോ ഞവരക്കാട്ട്, മുഹമ്മദ് പനച്ചിക്കൽ, ജോയ് വർഗീസ് എന്നിവർ ചെറുതോണിയിൽ വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow